സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ കയ്യാങ്കളി; നടപടിയ്ക്കു സാധ്യത

സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ വാക്കേറ്റത്തിലും കയ്യാങ്കളിയിലും നടപടിയുണ്ടായേക്കും. യോഗത്തില്‍ പങ്കെടുത്ത വി.എന്‍.വാസവന്‍ സംസ്ഥാന നേതൃത്വത്തെ വിവരം ധരിപ്പിച്ചു.  തിരഞ്ഞെടുപ്പിന് ശേഷം നടപടിക്ക് സാധ്യത . 

ഇടതു സ്ഥാനാർഥി ടി.എം തോമസ് ഐസക്കിന് വേണ്ടിയുള്ള അടൂർ മേഖലയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനം, പോരെന്ന വിമർശനം ഉയർന്നതിന് പിന്നാലെയാണ് തർക്കം ഉടലെടുത്തത്. രണ്ട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളാണ് നേർക്കുനേർ പോരടിച്ചത്. അടൂരിൽ തോൽപ്പിക്കാനാണ് ശ്രമം എന്ന വിമർശനം വരെ ഉയർന്നു. ഇതിൽ മുതിർന്ന നേതാവ് രാജി ഭീഷണി മുഴക്കി ഇറങ്ങിപ്പോയി. തോമസ് ഐസക്കിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ദിവസം ഏനാത്ത് നിന്ന് തുടങ്ങിയ റോഡ് ഷോ അടൂർ പിന്നിട്ടതോടെ ആളൊഴിഞ്ഞിരുന്നു. പത്തനംതിട്ട വരെ ഐസക്കിന്റെ വാഹനം മാത്രമാണ് ഉണ്ടായിരുന്നത്.

CPM district meeting turns violent over election campaign dispute for Thomas Isaac