ധരംശാല ടെസ്റ്റില്‍ ഇംഗ്ലണ്ട് 218 റണ്‍സിന് പുറത്ത്; കുല്‍ദീപിന് 5 വിക്കറ്റ്

ധരംശാല ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ 218 റണ്‍സിന് പുറത്ത്. അഞ്ചുവിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും കരിയറിലെ നൂറാം മല്‍സരത്തില്‍ നാലുവിക്കറ്റ് പിഴുത ആര്‍ അശ്വിനുമാണ് ഇംഗ്ലീഷ് നിരയെ വരിഞ്ഞുമുറിക്കിയത്. മൂന്നിന് 137 റണ്‍സെന്ന നിലയില്‍ നിന്നാണ് 13 ഓവറിനുള്ളില്‍ 8 ന്183 റണ്‍സെന്ന നിലയിലേക്ക് ഇംഗ്ലണ്ട് വീണത്. 79 റണ്‍സെടുത്ത സാക് ക്രൗളി മാത്രമാണ് തിളങ്ങിയത്. ജോണി ബെയര്‍സ്റ്റോ 29 റണ്‍സും ജോ റൂട്ട് 26 റണ്‍സുമെടുത്ത് പുറത്തായി

india vs england 5th test