ബിസിനസ് മൂല്യം പെരുപ്പിച്ചുകാട്ടി കബളിപ്പിച്ചു; ട്രംപിന് 354.9 മില്യണ്‍ ഡോളര്‍ പിഴ

ബിസിനസ് മൂല്യം പെരുപ്പിച്ചുകാട്ടി ബാങ്കുകളെ കബളിപ്പിച്ചെന്ന കേസില്‍ യു.എസ്. മുന്‍പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് 354.9 മില്യണ്‍ ഡോളര്‍ പിഴശിക്ഷ. ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്നുവര്‍ഷത്തേക്ക്  ന്യൂയോര്‍ക്കില്‍ വായ്പയ്ക്ക് അപേക്ഷിക്കുന്നതില്‍ നിന്നും ട്രംപിനെ കോടതി വിലക്കി. ഈ കാലയളവില്‍ കമ്പനി ഓഫിസറായോ ഡയറക്ടറായോ പ്രവര്‍ത്തിക്കാനും ട്രംപിന് വിലക്കുണ്ട്. മൂന്നുമാസം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് വിധി. കോടതിവിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ട്രംപ് പ്രതികരിച്ചു. യു.എസ്.പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും മല്‍സരിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് തുടര്‍ച്ചയായ കോടതിവിധികള്‍ ട്രംപ് ക്യാംപിനെ വലയ്ക്കുന്നത്

Donald Trump liable for $355 million, judge in New York civil fraud case rules