8 എംപിമാര്‍ക്ക് മോദിയുടെ അപ്രതീക്ഷിത ഉച്ചവിരുന്ന്; ഇന്ത്യ മുന്നണിയില്‍ നിന്ന് പ്രേമചന്ദ്രന്‍ മാത്രം

ബജറ്റ് സമ്മേളനം തീരും മുന്‍പ് എന്‍.കെ പ്രേമചന്ദ്രന്‍ അടക്കം തിരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ക്ക് അപ്രതീക്ഷിത ഉച്ചവിരുന്ന് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്‍റെ രണ്ടാം ഉൗഴം അവസാനിക്കും മുന്‍പാണ് വിവിധ പാര്‍ട്ടികളില്‍ നിന്നും മേഖലകളില്‍ നിന്നുമുള്ള എട്ട് എംപിമാര്‍ക്ക് പാര്‍ലമെന്റിലെ കന്റീനില്‍ വിരുന്ന് നല്‍കിയത്. ഇന്ത്യ മുന്നണിയില്‍ നിന്ന് ക്ഷണം എന്‍.കെ പ്രേമചന്ദ്രന്‍ മാത്രമായിരുന്നു. കേന്ദ്രമന്ത്രി എല്‍ മുരുഗന്‍, ബിജെഡിയുടെ രാജ്യസഭാംഗം സസ്മിത് പാത്ര, ടിഡിപി എംപി റാം മോഹന്‍ നായ്ഡു, ബിഎസ്പി എംപി റിതേഷ് പാണ്ഡെ എന്നിവരും ഉച്ചവിരുന്നില്‍ പങ്കെടുത്തു. കോവിഡ് പ്രതിസന്ധി നേരിട്ടതും മോദിയുടെ അപ്രതീക്ഷിത സന്ദര്‍ശനവുമടക്കമുള്ള വിഷയങ്ങള്‍ എംപിമാരുമായുള്ള സൗഹൃദ സംഭാഷണത്തില്‍ ഉയര്‍ന്നുവന്നു.

Prime Minister Narendra Modi gave a surprise to eight mps