ജനങ്ങൾക്ക് നന്ദി പറഞ്ഞ് വസുന്ധര; തോല്‍വി അപ്രതീക്ഷിതമെന്ന് ഗെലോട്ട്

രാജസ്ഥാനില്‍ 199 സീറ്റിൽ 115 സീറ്റിൽ ബിജെപി വിജയത്തിലേക്ക്. വിജയത്തിന്‍റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെന്ന് പ്രവർത്തകരും നേതാക്കളും. ജനങ്ങൾക്ക് നന്ദിയെന്ന് വസുന്ധര രാജെയും തോൽവി അപ്രതീക്ഷിതമെന്ന് അശോക് ഗെലോട്ടും പ്രതികരിച്ചു 

ഭരണമാറ്റമെന്ന കാൽനൂറ്റാണ്ടിലേറെയായുള്ള പതിവ് രാജസ്ഥാൻ തെറ്റിച്ചില്ല. ആദ്യമണിക്കൂറുകളിലെ പോരാട്ടത്തിനപ്പുറം കോൺഗ്രസ്‌ ബിജെപിക്ക്‌ വെല്ലുവിളി ആയതേയില്ല.

മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധരെ രാജെ,,  ഝലരപാടനിൽനിന്ന് 53,000ലേറെ വോട്ടിന് വിജയിച്ചു.  ബാലക്നാദ് മഹാരാജ് തിജാര മണ്ഡലത്തിൽനിന്നും വിജയിച്ചു. വിദ്യാധർ നഗറിൽനിന്ന്  ജയ്പൂര്‍ രാജകുടുംബാംഗവും സിര്റിങ് എം.പിയുമായ ദിയാകുമാരി 71,000ലേറെ വോട്ടിന്‍റെ വൻ ജയം നേടി. മുന്‍ കേന്ദ്രമന്ത്രയും എം.പിയുമായ രാജ്യവർധൻ സിങ് റാത്തോഡ് അരലക്ഷത്തിലേറെ വോട്ടിന് ജോത്വാരയിൽനിന്ന് വിജയിച്ചു.

ബിജെപി കാര്യലയത്തിലേക്ക് വസുന്ധരെ രാജെ  എത്തിയപ്പോൾ ആവേശം അണപൊട്ടി. ഗെലോട്ട് സർക്കാരിന്റെ ജനക്ഷേമ പദ്ധതികളാണ് ദയനീയ തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസിനെ രക്ഷിച്ചത്. ഗെലോട്ട് സർദാർപുരയിൽനിന്ന്  29,000ൽ പരം വോട്ടിന് വിജയിച്ചു. ടോങ്കില്‍ രണ്ടുതവണ പിന്നിൽപ്പോയശേഷമാണ് സച്ചിൻ പൈലറ്റ്  വിജയിച്ചത്.  സ്പീക്കർ സി.പി.ജോഷിയും ഏതാനും മന്ത്രിമാരും തോറ്റു. സിപിഎം രണ്ട് സിറ്റിങ് സീറ്റിലും തോറ്റു. ഭാരത് ആദിവാസി പാർട്ടിക്ക് മൂന്ന് സീറ്റ്. ബിഎസ്പിക്ക്‌ കഴിഞ്ഞതവണത്തെ നേട്ടം നിലനിർത്താനായില്ലെങ്കിലും സാന്നിധ്യമാകാൻ കഴിഞ്ഞു. ആം ആദ്മി പാർട്ടിയും എസ്പിയും ബിഎസ്പിയും മുതൽ വിമതർ വരെ പിടിച്ച വോട്ടുകൾ ചില മണ്ഡലങ്ങളിൽ എങ്കിലും കോൺഗ്രസിന്റെ തോൽവിയും ബിജെപിയുടെ വിജയവും ഉറപ്പാക്കി.

Rajasthan Election Results : Gehlot concedes defeat; ‘unexpected’