നീതിയുടെ വിജയം; അപവാദ പ്രചരണങ്ങൾക്കുള്ള മറുപടി: കെ.എം.ഷാജി

വിജിലൻസ് പിടിച്ചെടുത്ത പണം വിട്ടു നൽകാനുള്ള ഹൈക്കോടതി ഉത്തരവ് തനിക്കെതിരായ അപവാദ പ്രചരണങ്ങൾക്കുള്ള മറുപടിയെന്ന് കെ.എം.ഷാജി. രാഷ്ട്രീയ വിയോജിപ്പുകൾ പറയുന്നവരെ കള്ള കേസിൽ കുരുക്കി അകത്താക്കാമെന്ന വ്യാമോഹങ്ങൾക്കെതിരായി നീതിയുടെ വിജയമാണിത്. കെട്ടിച്ചമച്ച ഒരു കേസ് കൂടിപൊളിഞ്ഞിരിക്കുന്നുവെന്ന് ഷാജി ഫെയ്സ്ബുക്കില്‍ കുറിച്ചു. പ്രതിസന്ധിഘട്ടത്തില്‍ കൂടെ നിന്ന നേതാക്കൾക്കും സഹപ്രവർത്തകർക്കും ഷാജി നന്ദി രേഖപ്പെടുത്തി. 

KM Shaji fb post on High court order