ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ജെഡിഎസ്; ഒറ്റയ്ക്ക് മല്‍സരിക്കും

ബിജെപിയുമായി സഖ്യം ഉണ്ടാകുന്നത് സംബന്ധിച്ച്  ജെഡിഎസിൽ ആശയക്കുഴപ്പം തുടരുന്നു. ബിജെപിയുമായി കൂട്ടുകൂടില്ലെന്നും ലോകസഭ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും എന്നും പാർട്ടി അധ്യക്ഷൻ  എച്ച്. ഡി ദേവേഗൗഡ പ്രഖ്യാപിച്ചു.  കർണാടക നിയമസഭായിൽ കോൺഗ്രസ് സർക്കാരിനെതിരെ  ഒന്നിച്ചു പോരാടാൻ  ജെ ഡി എസ് ഉം ബിജെപി യും തീരുമാനിച്ചതിന് പിറകെ ആണ്  ദേവേഗൗഡയുടെ പ്രഖ്യാപനം. സഖ്യ ചർച്ചകൾ  തുടരുന്നതായും  തിരഞ്ഞെടുപ്പിന്. മാസങ്ങൾ  ഉള്ളതിനാൽ തീരുമാനം എടുക്കാൻ സമയം ഉണ്ടെന്നും കഴിഞ്ഞ ദിവസം നിയമസഭാ  കക്ഷി നേതാവ് എച്ച്.ഡി. കുമാര സ്വാമി വ്യക്തമായിയിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

JDS won't be part of NDA, Deve Gowda says party will fight 2024 polls on its own