കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ബിനീഷ് കോടിയേരിയുടെ ഹര്‍ജി തള്ളി

ബെംഗളുരു ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നിന്ന് ഒഴിവാക്കണ‌മെന്ന ബിനീഷ് കോടിയേരിയുടെ ഹര്‍ജി തള്ളി. ഇ.ഡി. കേസുകള്‍ പരിഗണിക്കുന്ന ബെംഗളുരുവിലെ 34–ാം സിറ്റി സെഷന്‍സ് ആന്‍ഡ് സിവില്‍ കോടതിയാണ് വിശദമായ വാദം കേട്ടതിനുശേഷം ബിനീഷിന്റെ അപേക്ഷ തള്ളിയത്. ഒരുതെളിവുമില്ലാതെ കേസിലെ ഒന്നാം പ്രതിയായ അനൂപ് മുഹമ്മദിന് ബിനീഷ് 40 ലക്ഷം രൂപ നല്‍കിയ സാഹചര്യം സംശയം ജനിപ്പിക്കുന്നതാണെന്ന വിലയിരുത്തിയാണ് ജഡ്ജി എച്ച്.എ മോഹന്റെ നടപടി.

Drug black money case set back for Bineesh Kodiyeri