‘സഞ്ജുവാണ് പ്രചോദനം, ക്രിക്കറ്റിനു തെക്കുവടക്കില്ല; സ്വന്തം സ്റ്റേഡിയം’; ബിനീഷ് കോടിയേരി

പോയ വർഷം കേരളം ക്രിക്കറ്റിനൊപ്പവും ക്രിക്കറ്റ് കേരളത്തിനൊപ്പവും നിന്ന വർഷമാണ്. സഞ്ജു സാംസണും രഞ്ജി ട്രോഫിയിലെ നേട്ടങ്ങളുമൊക്കെ തന്നെ കാരണമായി പറയാം. കെസിഎ ജോയന്റ് സെക്രട്ടറിയായ ബിനീഷ് കോടിയേരി പുതുവർഷത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവയ്ക്കുകയാണ് മനോരമന്യൂസ്.കോമുമായി. 

2023ലെ കെസിഎ പ്ലാൻ

കെസിഎ ജോയന്റ് സെക്രട്ടറി എന്ന നിലയിൽ 2023നെ വളരെ പ്രതീക്ഷയോട് കൂടിയാണ് കാണുന്നത്. 2023 ലേക്ക് വിമൻ ഐപിഎൽ ബിസിസിഐ അനൗൺസ് ചെയ്തു കഴിഞ്ഞു. അതിലേക്ക് കൂടുതൽ കുട്ടികളെ നമുക്ക് സംഭാവന ചെയ്യേണ്ടതുണ്ട്. അതിന് കൂടുതൽ പ്രാധാന്യം നൽകാനാണ് കെസിഎ തീരുമാനം. അതോടൊപ്പം തന്നെ ജൂനിയർ കാറ്റഗറി, അണ്ടർ 14,16,19,25 ലേക്കുള്ള ക്യാംപുകൾ കൂടുതൽ നടത്തുക, ടൂർണമെന്റുകൾ കൂടുതൽ നടത്തുക എന്നതാണ് ലക്ഷ്യം വെയ്ക്കുന്നത്. ഹൈപെർഫോമന്‍സ് സെന്ററിലേക്ക് കൂടുതൽ കുട്ടികളെ ട്രെയിൻ ചെയ്യിക്കണം. കാരണം ജൂനിയർ കാറ്റഗറിയിൽ നിന്നും കൂടുതൽ കുട്ടികൾ വന്നാൽ മാത്രമേ ഹൈ കാറ്റഗറിയിലേക്ക് കുട്ടികളെ മുന്നോട്ട് കൊണ്ടുവരാനാകുകയുള്ളൂ. കഴിഞ്ഞ രണ്ടു വർഷം കോവിഡ് കാരണം അണ്ടർ 16ലേക്ക് ഡയറക്ടായിട്ട് കുട്ടികളെ എടുക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെ വരുന്നത് കുട്ടികൾക്കും പ്രതിസന്ധിയുണ്ടാക്കും. കുട്ടികളുടെ ജൂനിയർ കാറ്റഗറി കൂടി കൂടുതൽ പ്രൊഫഷണലൈസ് ചെയ്യുക എന്നതാണ് ലക്ഷ്യം. ജൂനിയർ കാറ്റഗറിയും വിമൻ ഐപിഎല്ലും പ്രഫഷണലൈസ് ചെയ്യും.  

പുതുവർഷത്തിൽ ക്രിക്കറ്റിനു സ്വന്തം സ്റ്റേഡിയം

ക്രിക്കറ്റിംഗ് ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾക്കെല്ലാത്തിനും ഉപരിയായി കേരളത്തിനു ആദ്യമായി ക്രിക്കറ്റിനു വേണ്ടി മാത്രം ഒരു സ്റ്റേഡിയം ആണ് ഈ വർഷത്തെ ലക്ഷ്യം. . ബിസിസിഐയിൽ നിന്നും ഫണ്ട് അലോട്ട് ചെയ്തു. ഞങ്ങൾ സ്ഥലം ഏറ്റെടുക്കാനുള്ള പ്രവർത്തനങ്ങളിലേക്ക് കടക്കുകയാണ്. സർക്കാറുമായി ചേർന്ന് സ്ഥലം കണ്ടെത്തി 4 വർഷത്തിനുള്ളിൽ സ്റ്റേഡിയം നിർമാണം പൂർത്തിയാക്കും. ഇപ്പോൾ ക്രിക്കറ്റിനു മാത്രമായിട്ടൊരു സ്റ്റേഡിയമില്ല, മൾട്ടി സ്റ്റേഡിയങ്ങളെ കൺവേർട്ട് ചെയ്താണ് ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് കൂടുതൽ മാച്ചുകൾ ഇവിടെ വരാത്തത്. ഭാവിയിൽ ടെസ്റ്റ് സ്റ്റേഡിയമാക്കി ഉയർത്താനും ലക്ഷ്യം വെയ്ക്കുന്നുണ്ട്. വലിയ മാറ്റത്തിലേക്ക് ആണ്  ഇനി കേരളം സഞ്ചരിക്കുക.

ക്രിക്കറ്റിൽ തെക്കു വടക്ക് വ്യത്യാസം

 കേരളത്തിൽ 4 ജില്ലകളിൽ മാത്രമാണ് ഫസ്റ്റ് ക്ലാസ് സ്റ്റേഡിയങ്ങളില്ലാത്തത്. ബാക്കി 10 ജില്ലകളിലും ഉണ്ട്.. 10 വർഷം മുൻപ് കെസിഎ നടത്തിയ പദ്ധതിയുടെ ഭാഗമായാണ് ഇത് കൈവരിക്കാനായത്. അതിന്റെ ഭാഗമായി മുൻകാലങ്ങളെ അപേക്ഷിച്ച് എല്ലാ ജില്ലകളിൽ നിന്നും താരങ്ങൾ ഉയർന്നു വരുന്നു.നേരത്തെ മലബാറിൽ നിന്നും കൂടുതൽ ആളുകൾ പ്രത്യേകിച്ച് തലശേരി കണ്ണൂർ ഭാഗത്തു നിന്നും കൂടുതൽ താരങ്ങൾ ഉണ്ടായിരുന്നു  ഇപ്പോൾ തന്നെ രഞ്ജിട്രോഫി ക്യാംപിൽ 3 പേരെ നൽകാനായി.. തെക്കൻ കേരളം  വടക്കൻ കേരളം  എന്നല്ല, കേരളത്തിൽ എല്ലായിടത്തും ഒരു ഡവലപ്മെന്റ് നടത്തിയതിന്റെ ഭാഗമായി ഇത്രയും സ്റ്റേഡിയങ്ങൾ വന്നു, അപ്പോൾ കളിക്കാരുടെ എണ്ണം കൂടി, കോംപറ്റീഷൻ കൂടി, ക്വാളിറ്റി കൂടി, അതോടെ പ്രഫഷണലിസം കൂടി വർധിച്ചു. 

2022ലെ കേരള ക്രിക്കറ്റ്

ഈ സീസൺ എല്ലാ കാറ്റഗറിയിലും നമ്മൾ ഏറെ മുൻപോട്ട് പോയി. 16,19 കാറ്റഗറിയായാലും രഞ്ജി ആയാലും ഒരു ദിവസം കൊണ്ട് പൊടുന്നനെ സംഭവിച്ച നേട്ടമല്ല, പതിയെ മുൻഗാമികൾ തുടങ്ങിവച്ച പദ്ധതികൾ ഞങ്ങൾക്ക് നടപ്പാക്കാൻ പറ്റി. അതാണ് നമുക്ക് പോയ വർഷം കിട്ടിയ നേട്ടങ്ങൾക്കടിസ്ഥാനം. 

ഐക്കൺ സഞ്ജു സാംസൺ

സഞ്ജു സാംസൺ കേരളത്തിന്റെ ഐക്കൺ ആണ്. ശ്രീശാന്തിനു ശേഷം നമുക്ക് കിട്ടിയ ഇന്റർനാഷണൽ പ്ലയർ ആണ്.  രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ ആയിട്ട് നിൽക്കുന്നു .കെസിഎ ഉദ്പാദിപ്പിച്ച താരം തന്നെയാണ് സഞ്ജു, അദ്ദേഹവും അത് അംഗീകരിച്ചിട്ടുണ്ട്. ട്വന്റി ട്വന്റി ഏറ്റവും ബെസ്റ്റ് 5 താരങ്ങളിൽ ഒരാളാണ് സഞ്ജു. കൂടുതൽ ഏകദിന മാച്ചുകൾ കളിക്കാനും സഞ്ജുവിനു  അവസരം കിട്ടുമെന്നാണ് പ്രതീക്ഷ.. സഞ്ജുവിനെ ഐക്കൺ ആക്കി വച്ചിട്ടാണ് വിഷ്ണു വിനോദ്,സച്ചിൻ ബേബി, ബാസിത്,ആസിഫ്, ബേസിൽ തമ്പി, സന്ദീപ് വാര്യർ ഇവരൊക്കെ വന്നത്..സഞ്ജുവിൽ നിന്നുള്ള പ്രചോദനമാണ് ഐപിഎൽ ഫോർമാറ്റിലേക്ക് കളിക്കാൻ മറ്റുള്ളവർക്കും പ്രചോദനമാകുന്നത്.

 ക്രിക്കറ്റിനെ പ്രഫഷണലാക്കുന്നതിലെ പ്രതിസന്ധി

ഒരിക്കലും ഒരു വർഷം കൊണ്ടോ രണ്ടു വര്‍ഷം കൊണ്ടോ നേടാനാവില്ല ക്രിക്കറ്റിലെ ലക്ഷ്യങ്ങൾ, അഞ്ചോ പത്തോ വർഷത്തേക്കുള്ള പദ്ധതി തന്നെ വേണം.  സ്കൂൾ ലൈവലിൽ നിന്നും പ്രതിഭകളെ കണ്ടെത്തി ‌പരിശീലനവും സൗകര്യവും നൽകണം. സ്പോർട്സ് മേഖലയിലേക്ക് വന്നതുകൊണ്ട് മറ്റു ജോലി ലഭിക്കുന്നില്ലെങ്കിൽ അത് മോശം സാഹചര്യം സൃഷിടിക്കും.. അത്തരം അവസ്ഥകളുണ്ടാവാതിരിക്കാൻ സർക്കാർ പുതിയ സംവിധാനം നടത്തേണ്ടതും അനിവാര്യമാണ്.. യുവാക്കളെ സ്പോർട്സിലേക്ക് കേന്ദ്രീകരിപ്പിക്കും വിധം  കേരള സർക്കാർ പദ്ധതികളെ നീക്കുന്നു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് പ്രത്യേക വിവരങ്ങളില്ല.. ഈ വർഷം ഒമ്പതാം സീസണാണെന്നാണ് കരുതുന്നത്. പ്രാക്ടീസ് നടക്കുന്നുണ്ട് . ചാക്കോച്ചൻ, സൈജുകുറുപ്പ്, ആസിഫ് അലി ഉൾപ്പെടെയുള്ള താരങ്ങളുടെ നേതൃത്വത്തിലാവും അത്.. കെസിഎ അസോസിയേഷന്റെ ഭാഗമായതുകൊണ്ട് മുൻപത്തേ പോലെ മത്സരിക്കാനെനിയ്ക്ക് ബുദ്ധിമുട്ടുണ്ട്.

വ്യക്തിപരമായ ചില ചോദ്യങ്ങൾ

അച്ഛനുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് എനിയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കും. 2022 എനിയ്ക്ക് അച്ഛനെ ഇല്ലാതാക്കിയ വർഷമാണ്. ഞാൻ ഓർക്കാനാഗ്രഹിക്കാത്ത വർഷം, എന്നെ ഞാനാക്കിയ അച്ഛനില്ലാതായ വർഷം എന്ന ആംഗിൾ മാത്രമേ 2022നുള്ളൂ. നല്ല കാര്യങ്ങളൊന്നും ജീവിതത്തിൽ സംഭവിച്ചിട്ടില്ല, ഏറ്റവും വലിയ വിടവുണ്ടാക്കിയ വർഷം തന്നെയാണ്. 

സിനിമാ ഭാവി

കെസിഎ ആണ് പ്രധാന ചുമതല, സിനിമ ധൃതി പിടിച്ച് ചെയ്യാറില്ല, എന്റെ ചുറ്റുപാടും എന്റെ സുഹൃത്തുക്കളും ചെയ്യുന്ന സിനിമകളുടെ ഭാഗമാവാറാണ് പതിവ്..2023ൽ രണ്ടു പ്രൊജക്ടുകളാണ് പറഞ്ഞിരിക്കുന്നത്. പ്രഫഷണലൈസ് ചെയ്തത് അഡ്വേക്കസിയിലാണ് അതും തുടരും...നല്ല പ്രതീക്ഷകളോടെ ....