ലോകവനിതാ ബോക്സിങ് ചാംപ്യന്‍ഷിപ്പ്: ഇന്ത്യക്ക് രണ്ട് സ്വര്‍ണം

India's Sweety celebrates

ലോകവനിതാ ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് രണ്ട് സ്വര്‍ണം. 48കിലോ വിഭാഗത്തില്‍ നിതു ഗന്‍ഖാസ് മംഗോളിയയുടെ ലുട്സിക്കാന്‍ അല്‍റ്റെന്‍സെഗിനെ തോല്‍പിച്ചു. 5–0 എന്ന സ്കോറിലായിരുന്നു നിതുവിന്റെ തകര്‍പ്പന്‍ ജയം. 81കിലോ വിഭാഗത്തില്‍ സ്വീറ്റി ബൂറയും സ്വര്‍ണം നേടി. ചൈനയുടെ ഴാങ് ലിനയെയാണ് ബൂറ തോല്‍പിച്ചത്. രണ്ട് ഫൈനലുകളില്‍കൂടി ഇന്ത്യന്‍ താരങ്ങള്‍ മല്‍സരിക്കുന്നുണ്ട്. 50കിലോ വിഭാഗത്തില്‍ നിഖാത് സരീനും 75കിലോ വിഭാഗത്തില്‍ ഒളിംപിക് ജേതാവ് ലവ്‍ലിന ബോര്‍ഗോഹെയ്നും സ്വര്‍ണം ലക്ഷ്യമിട്ട് നാളെയിറങ്ങും. 

Women's World Boxing Championships: Saweety Boora, Nitu Ghanghas Clinch Gold Medals For India