ഡി.ജെ.എം.സി.ബോക്സിങ്ങ് ചാംപ്യന്‍ഷിപ്പ്; ഇന്ത്യന്‍ താരം കെ എസ് വിനോദ് ചാംപ്യന്‍

വേള്‍ഡ് ബോക്സിങ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഓസ്ട്രേലിയയിലെ മെല്‍ബണില്‍ നടന്ന ഡി.ജെ.എം.സി.ബോക്സിങ്ങില്‍ ഇന്ത്യന്‍ താരം കെ.എസ്.വിനോദ് ചാംപ്യന്‍. 20താരങ്ങള്‍ ഏറ്റുമുട്ടിയ ചാംപ്യന്‍ഷിപ്പില്‍ അമേരിക്കന്‍ താരത്തെയാണ് വിനോദ് തോല്‍പിച്ചത്.

WBC കെയര്‍ ചാരിറ്റി ഫൈറ്റില്‍ അമേരിക്കയുടെ ഷോബി ജോയിയെ വാശിയേറിയ പോരാട്ടത്തിന് ശേഷമാണ് തോല്‍പിക്കാനായ്ത. അമേരിക്കയ്ക്കും ഇന്ത്യയ്ക്കും പുറമേ, ഓസ്ട്രേലിയ, ശ്രീലങ്ക,തായ്‌ലന്‍ഡ് എന്നിവടങ്ങളില്‍ നിന്നുള്ളവരും പങ്കെടുത്തു. വനിതാ വിഭാഗത്തില്‍ ഉര്‍വശി സിങ്ങിനാണ് കിരീടം. വേള്‍ഡ് ബോക്സിങ് കൗണ്‌‍സില്‍ സെക്രട്ടറി രൊക്സാനയും ഡിജെഎംസി ചെയര്‍മാന്‍ ടന്‍സ്റ്റന്‍ റൊസാരിയോയും ചേര്‍ന്ന് ചാംപ്യന്‍പട്ട ബെല്‍റ്റ് ധരിപ്പിച്ചു. 

ഡിജെഎംസിയുടെ ഏഴാം സീരിസിന് കൊച്ചി വേദിയാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 

Indian KS Vinod boxing champion