അവഗണനകൾക്കുനേരെയും ‘കിക്ക്’; പൊരുതി നേടാനുറച്ച് സഞ്ജു

അവഗണനകളോട് പൊരുതി ജയിക്കാനുള്ള ശ്രമത്തിലാണ്  തിരുവനന്തപുരം  വെള്ളായണി സ്വദേശി സഞ്ജു. രാജ്യാന്തര തലത്തില്‍ വനിതകളുടെ  കിക്ക് ബോക്സിങില്‍  ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടിയ ആദ്യത്തെ മലയാളിയായിട്ടും സര്‍ക്കാരിന് കണ്ട ഭാവം ഇല്ല.  ടര്‍ക്കിയില്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ തീവ്രപരിശീലനത്തിലാണ് ഇപ്പോള്‍ സഞ്ജു.  

ഐ.എസ്.ആര്‍.ഒ യില്‍ ‍സ്റ്റെനോഗ്രാഫര്‍ അസിസ്റ്റന്റിയായി ജോലി നോക്കുമ്പോഴാണ് സഞ്ജുവിന് ബോക്സിങിനോട് താല്‍പര്യം തോന്നുന്നത്. പിന്നെയൊട്ടും സമയം കളയാതെ പരിശീലനത്തിനിറങ്ങി. മുന്‍ ഇന്ത്യന്‍ ആര്‍മി താരവും രാജ്യന്തര ബോക്സിങ് റഫറിയുമായ എ.എസ് വിവേക് പരിശീലകനായി എത്തിയതോടെ സമയം തെളിഞ്ഞു. സ്വന്തം ബൈക്ക് വരെ വിറ്റാണ് ഇതുവരെയും മല്‍സരത്തിന് പോകാന്‍ പണം കണ്ടെത്തിയത്. ഇനിയുള്ള മല്‍സരങ്ങള്‍ക്ക് പണം ഇല്ലാതെ മുന്നോട്ടുപോകാന്‍ കഴിയില്ലാ. എങ്കിലും പ്രതീക്ഷ വിടാതെ പൊരുതാനാണ് സഞ്ജുവിന്റെ തീരുമാനം.