ഛേത്രിപ്പടയെ തറപറ്റിച്ചു; മോഹന്‍ ബഗാന് നാലാം ഐ.എസ്.എല്‍ കിരീടം

atk-mohun-bagan-vs-bengalur
SHARE

ഐ.എസ്.എല്‍ കിരീടം മോഹന്‍ ബഗാന്. ഫൈനലില്‍ ബെംഗളൂരുവിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും 2 ഗോളുകള്‍ അടിച്ച് ഇരു ടീമും സമനില പാലിച്ചു. തുടര്‍ന്ന് വന്ന ഷൂട്ടൗട്ടില്‍ മോഹന്‍ ബഗാന്‍ 4–3ന് വിജയിച്ചു.

ഷൂട്ടൗട്ടിൽ എടികെ മോഹൻ ബഗാനായി ദിമിത്രി പെട്രാഡോസ്, ലിസ്റ്റൻ കൊളാസോ, കിയാൻ നസ്സീറി, മൻവീർ സിങ് എന്നിവർ ലക്ഷ്യം കണ്ടു. ബെംഗളൂരുവിനായി അലൻ കോസ്റ്റ, റോയ് കൃഷ്ണ, സുനിൽ ഛേത്രി എന്നിവർ ഗോൾ നേടിയെങ്കിലും, ബ്രൂണോ റാമിറസിന്റെ കിക്ക് എടികെ ഗോൾകീപ്പർ വിശാൽ കെയ്ത്ത് തടുത്തിട്ടു. അവസാന കിക്കെടുത്ത പാബ്ലോ പെരസിന്റെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കു പോയി.ഐഎസ്എൽ ജേതാക്കളായ എടികെ മോഹൻ ബഗാന് പാരിതോഷികമായി 6 കോടി രൂപ ലഭിക്കും. രണ്ടാം സ്ഥാനക്കാരായ ബെംഗളൂരു എഫ്‍സിക്ക് 2.5 കോടി രൂപയും ലഭിക്കും.

ATK Mohun Bagan vs Bengaluru FC in Indian Super League Final Match results

MORE IN BREAKING NEWS
SHOW MORE