ബി.ബി.സിക്ക് നിരോധനം ഏര്‍പ്പെടുത്താനാവില്ല; ഹര്‍ജി തള്ളി സുപ്രീംകോടതി

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ച ബി.ബി.സിക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തണമെന്ന ഹിന്ദുസേന നേതാവിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. സമ്പൂര്‍ണ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടുന്നത് എങ്ങനെയാണെന്നും ഒരു ഡോക്യുമെന്ററി എങ്ങനെയാണ് രാജ്യത്തെ ബാധിക്കുകയെന്നും ജസ്റ്റിസ് സ‍ഞ്ജീവ് ഖന്ന ഹര്‍ജിക്കാരനോട് ചോദിച്ചു. ഇത്തരം ഹര്‍ജികളില്‍ വാദം കേട്ട് സമയം കളയാനാകില്ലെന്നും കോടതി വ്യക്തമാക്കി. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Supreme court dismisses petition seeking ban on BBC