കോയമ്പത്തൂര്‍ സ്ഫോടനത്തിൽ ഐഎസ് ബന്ധം; സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തു

Security personnel check a parked vehicle after an LPG cylinder exploded inside a car recently, in Coimbatore | PTI

കോയമ്പത്തൂര്‍ കാറ് സ്ഫോടനക്കേസിലെ പ്രതികള്‍ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ കഴിയുന്ന ശ്രീലങ്കയിലെ ഈസ്റ്റര്‍ദിന ചാവേര്‍ ആക്രമണക്കേസിലെ പ്രതികളെ സന്ദര്‍ശിച്ചുവെന്ന് സ്ഥിരീകരിച്ചു. കേസില്‍ അറസ്റ്റിലായ ഫിറോസ് ഇസ്്മായില്‍ എന്നയാള്‍ ഇക്കാര്യം അന്വേഷണ സംഘത്തോടു സമ്മതിച്ചു. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന്റെ വീട്ടില്‍ എന്‍.ഐ.എ നടത്തിയ റെയ്ഡില്‍ വെടിമരുന്നുകളും ഐ.എസ് അനുകൂല ലഘുലേഖകളും കണ്ടെത്തി. എന്‍.ഐ.എ എഫ്.ഐ.ആറിന്റെ പകര്‍പ്പ് മനോരമ ന്യൂസിനു ലഭിച്ചു. കോയമ്പത്തൂര്‍ കാറ് സ്ഫോടനക്കേസില്‍ അറസ്റ്റിലായ ഫിറോസ് ഇസ്്മായിലാണു നിര്‍ണായക മൊഴി നല്‍കിയിരിക്കുന്നത്. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ കഴിയുന്ന ഐ.എസ്. കേസ് പ്രതികളായ കോയമ്പത്തൂര്‍ സ്വദേശികളായ മുഹമ്മദ് അസ്ഹറുദ്ദീന്, റാഷിദ് അലി എന്നിവരെ ജയിലിലെത്തി കണ്ടുവെന്നാണു മൊഴി. ഇതിനെ സാധൂകരിക്കുന്ന തെളിവ് ദേശീയ അന്വേഷണ ഏജന്‍സിക്കു ലഭിച്ചു. ജയിലില്‍ ഇരുവരെയും സന്ദര്‍ശിച്ചവരുടെ കൂട്ടത്തില്‍ ഫിറോസ് ഇസ്്മായിലിന്റെ പേര് സന്ദര്‍ശക റജിസ്റ്ററില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ എന്നാണ് ഇരുവരും വിയ്യൂരിലെത്തിയത് എന്നതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 

ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിന ചാവേര്‍ ആക്രമണത്തിലെ മുഖ്യസൂത്രധാരനമായ സഹറാന്‍ ഹാഷ്മിയുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് അസ്്ഹറുദ്ദീനെയും  റാഷിദ് അലിയെയും കൊച്ചി എന്‍.ഐ.എ 2019ല്‍ അറസ്റ്റ് ചെയ്തത്. 2020ല്‍ ഐ.എസ് ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്നു യു.എ.ഇ നാടുകടത്തിയ ആളാണ് ഇരുവരെയും ജയിലിലെത്തി കണ്ട ഫിറോസ് അലി. കേസ് ഏറ്റെടുത്തതിനു പിന്നാലെ എന്‍.ഐ.എ കൊല്ലപ്പെട്ട ജമേഷ മൂബിന്റെ ഉക്കടത്തെ വീട്ടില്‍ റെയ്ഡ് നടത്തി. 75 കിലോ സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. ഐ.എസ് അനുകൂല ലേഖനങ്ങളും ഇവിടെ നിന്നു കണ്ടെടുത്തു. കോട്ട ജംഗമേശ്വര ക്ഷേത്ര പൂജാരിയുടെ പരാതിയിലാണു കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊല്ലപ്പെട്ട ജമേഷ മുബീനെ മാത്രമാണു നിലവില്‍ പ്രതിയാക്കിയിരിക്കുന്നത്. അതേ സമയം അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്നാരോപിച്ച് നാളെ കോയമ്പത്തൂരില്‍ ഹര്‍ത്താലിനു ആഹ്വാനം ചെയ്ത ബി.ജെ.പിയില്‍ കലഹം രൂക്ഷമായി. ബന്ദിന് ആഹ്വാനം ചെയ്തിട്ടില്ലെന്നും ദേശീയ നിര്‍വാഹക സമിതി അംഗം സി.പി. രാധാകൃഷ്ണന്റെ പ്രഖ്യാപനം തന്റെ അനുമതിയോടെ അല്ലെന്നും സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ പ്രഖ്യാപിച്ച പോലെ ബന്ദ് നടക്കുമെന്നു മഹിളാ മോര്‍ച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസന്‍ പ്രഖ്യാപിച്ചു.

പ്രതികള്‍ക്ക് ഏര്‍വാടിയിലെ ഇസ്‌ലാമിയ പ്രചാര  പേരവൈ എന്ന സംഘടനയുമായി ബന്ധമെന്ന് അന്വേഷണസംഘം. സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഏര്‍വാടി സ്വദേശി  അബ്്ദുല്‍ ഖാദര്‍. മറ്റൊരു ഭാരവാഹിയായ തിരുനല്‍വേലി  മേലേപാളയം സ്വദേശി  മുഹമ്മദ് ഹുസൈന്‍ എന്നിവരെയാണു പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. തമിഴ്നാട്ടില്‍ മതപ്രചാരണ രംഗത്തു സജീവമായ സംഘടനയുടെ ഭാരവാഹികള്‍ക്കു സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീനുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. അറസ്റ്റിലായവരില്‍ ചിലര്‍ ഇക്കാര്യം മൊഴിനല്‍കിയിട്ടുണ്ട്. മേലേപാളയത്ത് ട്രാവല്‍സ് നടത്തുന്ന മുഹമ്മദ് ഹുസൈന്‍ നേരത്തെ കോയമ്പത്തൂരില്‍‍ ജോലി ചെയ്തിരുന്നു. കൊല്ലപ്പെട്ട ജമേഷ മുബീന്റെ ഭാര്യ നസ്റത്തിന്റെ പൊലീസ് ചോദ്യം ചെയ്തു. ബധിരയും മൂകയുമായ ഇവരെ ആംഗ്യഭാഷ സഹായിയുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. 

One of the suspects in the Coimbatore car blast case confessed during interrogation that he met two men in a Kerala prison who had links with an ISIS group involved in the Easter bombings in Sri Lanka, police sources said on Friday.