കൈവെട്ടുകേസ്; സവാദിന്റെ ഡിഎന്‍എ പരിശോധനയ്​ക്കൊരുങ്ങി എന്‍.ഐ.എ

മതനിന്ദ ആരോപിച്ചു തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ പ്രതിയായ സവാദിനെതിരെ സുപ്രധാന നീക്കവുമായി എന്‍.ഐ.എ. സവാദിന്‍റെ ഡിഎന്‍എ പരിശോധന നടത്താനാണ് എന്‍.ഐ.എ ഒരുങ്ങുന്നത്. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ സമാഹരിക്കുന്നതിനായാണ് നീക്കം. 13 വര്‍ഷം ഷാജഹാനെന്ന പേരില്‍ ഒളിവില്‍ കഴിഞ്ഞശേഷമാണ് സവാദ് പിടിയിലായത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

കുറ്റകൃത്യം നടത്തുമ്പോള്‍ 27 വയസായിരുന്നു സവാദിന്. സവാദിനെക്കുറിച്ചു വിവരം നൽകുന്നവർക്കു ദേശീയ അന്വേഷണ ഏജൻസി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ശേഷമാണു സവാദിനെ സംബന്ധിച്ച വിശ്വസനീയമായ വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചു തുടങ്ങിയത്. വിവരം നൽകിയവരുടെ സുരക്ഷ ഉറപ്പാക്കി ഏകദേശം 3 മാസങ്ങൾക്കു ശേഷമാണ് എൻഐഎ അറസ്റ്റിലേക്കു നീങ്ങിയത്. 

 NIA to demand DNA test of Savad