എകെജി സെന്റര്‍ ആക്രമണക്കേസ്; പ്രതിക്ക് ജാമ്യം

എകെജി സെന്റര്‍ ആക്രമണക്കേസ് പ്രതി ജിതിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും, തെളിവുകളില്ലാതെ തന്നെ കുടുക്കുകയായിരുന്നെന്നുമാണ്  ജാമ്യഹർജിയിൽ  പ്രതിയുടെ വാദം. നേരത്തെ കീഴ്ക്കോടതി പ്രതിയുടെ ജാമ്യഹർജി തള്ളിയിരുന്നു. തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് വിജു എബ്രഹാമിന്റെ ബെഞ്ചാണ് ജാമ്യഹർജിയിൽ വിധി പറഞ്ഞത്. വിഡിയോ റിപ്പോർട്ട് കാണാം. 

Content Highlight: AKG Center Attack Case