പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു; വിവാദ പരാമര്‍ശത്തിൽ വിശദീകരണവുമായി ഉദുമ എം.എല്‍.എ

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതർക്കെതിരായ വിവാദ പരാമര്‍ശത്തിൽ വിശദീകരണവുമായി ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു. പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചെന്നു എംഎൽഎ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ദുരിതബാധിതര്‍ക്കുള്ള സഹായം അധികമായിപ്പോയി എന്ന് ഉദ്ദേശിച്ചിട്ടില്ല. എത്ര കിട്ടിയാലും മതിയാകാത്തവരുണ്ട് എന്നത് നാടന്‍ പ്രയോഗമാണ്. 

തെറ്റായ പ്രചാരണം തള്ളിക്കളയണമെന്നും കുറിപ്പിൽ പറഞ്ഞു. 

അതേസമയം, പരാമര്‍ശം നടത്തിയ ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പുവിനെതിരെ കനത്ത പ്രതിഷേധമാണ് ഉണ്ടായത്.  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ മാതാപിതാക്കള്‍ ഫെയ്സ് ബുക്കിലൂടെയാണ് പ്രതിഷേധവുമായി എത്തിയത്.  കഴിഞ്ഞ ദിവസം എം.എല്‍.എയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കിയിരുന്നു. പരാമര്‍ശം പിന്‍വലിച്ച് എം.എല്‍.എ മാപ്പ് പറയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. 

Some endosulfan-affected people will 'never be satisfied': CPM MLA C H Kunhambu