ഞാൻ 46 വര്‍ഷം പാരമ്പര്യമുളള ട്രെയിനി; സുധാകരന് മറുപടിയുമായി തരൂർ

ട്രെയിനി എന്നുവിശേഷിപ്പിച്ച കെ.സുധാകരന് മറുപടിയുമായി ശശി തരൂര്‍. 46 വര്‍ഷം പാരമ്പര്യമുളള ട്രെയിനിയാണ് താനെന്ന് അദ്ദേഹം പറഞ്ഞു. കെ.സുധാകരന് എന്തുംപറയാം, അതിനെതിരെ ഒന്നും പറയുന്നില്ലെന്നും തരൂര്‍ വ്യക്തമാക്കി. എ.ഐ.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ നൂറിൽ കൂടുതൽ വോട്ട് കിട്ടുമെന്നും തരൂർ. എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുരത്തെത്തിയപ്പോഴാണ് പ്രതികരണം. പ്രവർത്തകർ ശശി തരൂരിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു.

സംസ്ഥാനങ്ങളില്‍ പ്രചാരണം നിഷ്പക്ഷവും സുതാര്യവുമായിരുന്നില്ലെന്ന് തരൂര്‍. പ്രചാരണത്തിന് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടില്ല. പാര്‍ട്ടിച്ചുമതലയുളളവര്‍ നിര്‍ദേശം ലംഘിച്ച് പ്രചാരണം നടത്തിയെന്നും തരൂർ ആരോപിച്ചു.

Shashi Tharoor's Reply To K Sudhakaran