665 അപൂര്‍വജിവീകളെ എയര്‍ കാര്‍ഗോ വഴി കടത്തി; മുംബൈയില്‍ അറസ്റ്റ്

മുംബൈയില്‍ വന്യജീവി കടത്തുസംഘത്തെ പിടികൂടി. നക്ഷത്ര ആമകള്‍ ഉള്‍പ്പെടെ വിവിധ തരം ആമകള്‍, പാമ്പുകള്‍ എന്നിവയടക്കം 665 വന്യജീവികളെയാണ് ഡിആര്‍ഐ കണ്ടെത്തിയത്. മുംബൈ വിമാനത്താവളത്തില്‍ പിടികൂടിയ ഏറ്റവും വലിയ വന്യജീവി കടത്താണിതെന്ന് ഡിആര്‍ഐ അറിയിച്ചു. ഇഗ്വാനകള്‍, അപൂര്‍വയിനം പല്ലികള്‍, മല്‍സ്യങ്ങള്‍ എന്നിവയടക്കം പിടികൂടിയവയിലുണ്ട്. മലേഷ്യയില്‍നിന്ന് എയര്‍ കാര്‍ഗോ വഴിയാണ് വന്യജീവികളെ എത്തിച്ചത്. കേസിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 30 ബോക്സില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇവ.  117 ജീവികള്‍ ചത്തു.

Smuggling 665 exotic animals including turtles, tortoises, pythons, lizards and Iguana from Malaysia