കോട്ടയത്ത് വിനോദയാത്രയ്ക്ക് എത്തിച്ച 5 ബസുകള്‍ എംവിഡി വിലക്കി

കോട്ടയം ചിങ്ങവനത്തെ സ്വകാര്യ സ്കൂളില്‍ വിനോദയാത്രയ്ക്ക് എത്തിച്ച അഞ്ച് ബസുകള്‍ മോട്ടോര്‍ വാഹനവകുപ്പ് വിലക്കി. ബസുകളില്‍ എയര്‍ ഹോണും ലേസര്‍ ലൈറ്റുകളും പിടിപ്പിച്ചിരുന്നു. വേഗപ്പൂട്ടുകള്‍ വിച്ഛേദിച്ചനിലയിലുമായിരുന്നു. ഇതേതുടര്‍ന്നാണ് ബസുകള്‍ വിലക്കിയത്.  കൊട്ടാരക്കര തലച്ചിറയിലെ പോളിടെക്നിക്കില്‍ എത്തിയ ബസും വിലക്കി. ഈ ബസില്‍ വേഗപ്പൂട്ട് ഘടിപ്പിച്ചിരുന്നില്ല.  നിരോധിച്ച ശബ്ദ–വെളിച്ച സംവിധാനങ്ങളും കണ്ടെത്തി.  വിഡിയോ റിപ്പോർട്ട് കാണാം.

MVD action against five tourist bus