ബോളിവുഡ് നടി ആശാ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം

asha-parekh-2
SHARE

ബോളിവുഡ് നടിയും സംവിധായികയും നിര്‍മാതാവുമായ ആശാ പരേഖിന് രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്ക്കാരമായ ദാദ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്. 1952 മുതല്‍ അഭിനയരംഗത്തുള്ള ആശാ പരേഖ് തൊണ്ണൂറോളം സിനിമകളില്‍ വേഷമിട്ടു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. ആശ ഭോസ്‍ലെ, ഹേമ മാലിനി, പൂനം ഡില്ലണ്‍, ടി.എസ് നാഗഭരണ, ഉദിത് നാരായണ്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്ക്കാരം നിര്‍ണയിച്ചത്. 2018ലെ വിവാദങ്ങള്‍ക്ക് ശേഷം രാഷ്ട്രപതി വീണ്ടും ചലച്ചിത്ര പുരസ്ക്കാരവിതരണം നടത്തും. 66മതും 67മതും ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ ഉപരാഷ്ട്രപതിയാണ് നല്‍കിയിരുന്നത്. 68മത് ചലച്ചിത്ര പുരസ്ക്കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മു വിതരണം ചെയ്യും. വെള്ളിയാഴ്ച്ച ഡല്‍ഹിയിലാണ് ചടങ്ങ്. 

Asha Parekh to be honoured with Dada Saheb Phalke award 

MORE IN BREAKING NEWS
SHOW MORE