രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ ആദരിച്ച് കരസേന. 16 വർഷമായി താൻ സൈന്യത്തിലുണ്ടെന്നും ഇനിയും ചെറുപ്പക്കാരെ സൈന്യത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കുമെന്നും മോഹൻലാൽ പറഞ്ഞു. 16 വർഷമായി ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലഫ്. കേണൽ ആണ് മോഹൻലാൽ
അതേ സമയം ദാദാസാഹിബ് ഫാൽക്കെ പുരസ്കാര നേട്ടത്തിൽ മോഹൻലാൽ സംസ്ഥാന സർക്കാരിന്റെ ആദരം ഏറ്റുവാങ്ങുന്നതിനിടെ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞ വാക്കുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. രണ്ട് ദശാബ്ദം മുൻപ് ഈ അവാർഡ് തനിക്ക് ലഭിക്കുമ്പോൾ ഇതുപോലെയുള്ള ആഘോഷങ്ങളോ, ജനങ്ങൾ മുഴുവൻ പങ്കെടുക്കുന്ന ആദരവ് പ്രകടിപ്പിക്കലൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അടൂർ പറഞ്ഞത്. ഇതിന് മറുപടിയെന്നോണം നന്ദി പറയുന്നതിനിടെ മോഹൻലാൽ പറഞ്ഞ വാക്കുകളും സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.
‘എന്നെക്കുറിച്ച് ആദ്യമായി നല്ലത് പറഞ്ഞ.. അല്ല ഞങ്ങൾ ഒരുപാട് വേദികളിൽ ഒരുമിച്ച് ഇരുന്നിട്ടുണ്ട്. എന്നെപ്പറ്റി സംസാരിച്ച അടൂർ ഗോപാലകൃഷ്ണൻ സാറിനോടും മറ്റെല്ലാവരോടും ഉള്ള നന്ദി ഞാൻ അറിയിക്കുന്നു. എന്നായിരുന്നു മോഹൻലാൽ മറുപടി പ്രസംഗത്തിൽ പറഞ്ഞത്.