patriot-movie-2

 

മമ്മൂട്ടി–മോഹന്‍ലാല്‍ ചിത്രം ‘പേട്രിയറ്റി’ന് തിയറ്ററുകളില്‍ വിലക്ക്. തിയറ്ററില്‍നിന്നുള്ള വിഹിതം കൂട്ടിച്ചോദിച്ചതാണ് കാരണം. തിയറ്ററുകാര്‍ സിനിമയുമായി കരാര്‍വയ്ക്കരുതെന്ന് ഫിയോക് നിര്‍ദേശം നല്‍കി. ഏപ്രില്‍ 23നാണ് ചിത്രം റിലീസ് ചെയ്യേണ്ടത്.

 

റവന്യൂ ഷെയറിങ് സംബന്ധിച്ച് നിർമാതാവ് മുന്നോട്ടു വെച്ച ആവശ്യത്തെ തുടർന്നാണ് വിലക്ക്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സംഘടനാ തലത്തിലുള്ള ആവശ്യമല്ല, സിനിമയുടെ നിർമാതാവ് സ്വന്തം നിലയിൽ ആവശ്യപ്പെട്ടതാണ്. തിയേറ്റർ ഉടമകൾ ഇത് അനുഭാവപൂർവം പരിഗണിക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നു. 

 

ചർച്ചയ്ക്ക് പോലും തയ്യാറാകാതെ സിനിമയ്ക്ക് വിലക്കേർപ്പെടുത്തുന്ന ഘട്ടത്തിലേക്ക് തിയേറ്റർ ഉടമകളുടെ സംഘടന മാറിയെന്ന് ആരോപണമുയരുന്നു. 23-ന് റിലീസ് ചെയ്യാൻ ഉദ്ദേശിച്ച ഒരു ഇൻഡസ്ട്രി ഹിറ്റ് പ്രതീക്ഷിക്കുന്ന സിനിമയാണിത്. നിർമാതാക്കളുടെ സംഘടന ഈ വിഷയത്തിൽ ഇടപെടേണ്ടി വരുമെന്നാണ് സൂചന.

ENGLISH SUMMARY:

The Mammootty–Mohanlal starrer film Patriot-Movie has been banned from theatres after a dispute over revenue sharing. The Film Exhibitors United Organisation of Kerala (FEUOK) has reportedly directed theatre owners not to enter into agreements with the film. The movie is scheduled to release on April 23.