'ഗവര്‍ണര്‍ നിലപാട് വിറ്റയാള്‍; ബ്ലാക്ക്മെയിൽ രാഷ്ട്രീയക്കാരൻ': വിമർശിച്ച് പാർട്ടി മുഖപത്രങ്ങള്‍

ഗവര്‍ണര്‍ക്കെതിരെ ആ‍ഞ്ഞടിച്ച് സിപിഎം, സിപിഐ മുഖപത്രങ്ങള്‍. ആരിഫ് മുഹമ്മദ് ഖാന്‍ നിലപാട് വിറ്റ് ബിജെപിയിലെത്തിയ ആള്‍ ആണെന്ന് ദേശാഭിമാനിയില്‍ ലേഖനം. വിലപേശിക്കിട്ടിയ നേട്ടങ്ങളില്‍ ഗവര്‍ണര്‍ മതിമറക്കുകയാണ്. ജയിന്‍ ഹവാല ഇടപാട് കേസിലെ മുഖ്യപ്രതിയാണ് ആരിഫ് മുഹമ്മദ് ഖാനെന്നും ആരോപിക്കുന്നു. ജയിന്‍ ഹവാല കേസില്‍ കൂടുതല്‍ പണം പറ്റിയ നേതാവാണ് ഗവര്‍ണര്‍ എന്നും ലേഖനത്തില്‍ പറയുന്നു. ബ്ലാക്മെയില്‍  രാഷ്ട്രീയത്തിന് ഗവര്‍ണര്‍ രാജ്ഭവനെ വേദിയാക്കുന്നുവെന്ന്  സിപിഐ മുഖപത്രം ആരോപിച്ചു. ആരിഫ് മുഹമ്മദ് ഖാന്‍ മനോനില തെറ്റിയപോലെ പെരുമാറുകയാണെന്നും ജനയുഗത്തിലെ ലേഖനത്തില്‍ വിമര്‍ശിക്കുന്നു.