ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതിക്ക് പരാതി; 'സര്‍ക്കാരുമായുള്ള പോര് ഭരണഘടനാവിരുദ്ധം'

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ബിനോയ് വിശ്വം എംപി പരാതി നല്‍കി. സര്‍ക്കാരുമായുള്ള ഗവര്‍ണറുടെ തുറന്നപോര് ഭരണഘടന വിരുദ്ധമാണെന്ന് കത്തില്‍ കുറ്റപ്പെടുത്തുന്നു. സാഹചര്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് രാഷ്ട്രപതി ഇടപെടണം, രാജ്ഭവന്‍റെ ഒൗന്നത്യം കാത്തുസൂക്ഷിക്കാന്‍ വേണ്ട നിര്‍ദേശം നല്‍കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണഘടനാപരമായ പ്രവര്‍ത്തനത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നത് തടയണമെന്നും പരാതിയിലുണ്ട്.