ഇര്‍ഫാന്‍ ഹബീബിനെ ബുള്‍ഡോസര്‍ കാട്ടി പേടിപ്പിക്കുന്നു: ഗവർണർക്കെതിരെ വിജയരാഘവന്‍

കേരളത്തിലിരുന്ന് ഗവര്‍ണര്‍ ഇര്‍ഫാന്‍ ഹബീബിനെ ബുള്‍ഡോസര്‍ കാട്ടി പേടിപ്പിക്കുകയാണെന്ന്  സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍. ഗവർണർ പദവിയുടെ മാന്യത അദ്ദേഹം കാത്ത് സൂക്ഷിക്കണം. കമ്യൂണിസ്റ്റ് വിരോധമുണ്ടെങ്കില്‍ അത് ഗവര്‍ണര്‍ പദവിയില്‍ ഇരുന്ന് പഠിപ്പിക്കുന്നത് ശരിയല്ലെന്നും എ.വിജയരാഘവന്‍ മലപ്പുറത്ത് പറഞ്ഞു.