രണ്ടിടങ്ങളില്‍ തെരുവുനായ ആക്രമണം; ഇരുചക്ര വാഹന യാത്രക്കാർക്ക് പരുക്ക്

രണ്ടിടങ്ങളില്‍ തെരുവുനായ ആക്രമണം. തിരുവനന്തപുരം നഗരമധ്യത്തില്‍ സ്കൂട്ടര്‍ യാത്രക്കാരനെ തെരുവുനായ ആക്രമിച്ചു. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് മടങ്ങിയ ശ്രീനിവാസന് കടിയേറ്റു. കാലില്‍ പരുക്കേറ്റയാള്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. വിഡിയോ റിപ്പോർട്ട് കാണാം. 

കോഴിക്കോട് കൊളത്തറയിൽ തെരുവ് നായ ആക്രമണത്തിൽ 69 കാരന് പരുക്ക്. ചുങ്കം സ്വദേശി ബാബുവിനാണ് പരുക്കേറ്റത്.  ബൈക്കിന് പിന്നാലെ തെരുവുനായ്ക്കൾ ഓടിയതിനെ തുടർന്ന് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.  വീഴ്ചയിൽ കൈക്കും കാലിനും പരുക്കേറ്റ ബാബുവിനെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.