ആസാദ് കശ്മീര്‍ പരാമര്‍ശം: ജലീലിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം

ആസാദ് കശ്മീര്‍ വിവാദ പരാമര്‍ശത്തില്‍ കെ.ടി ജലീല്‍ എംഎല്‍എയ്ക്കെതിരെ എഫ്െഎആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പൊലീസിന് നിര്‍ദേശം. ജലീലിന്‍റെ പരാമര്‍ശം രാജ്യദ്രോഹപരമാണെന്നും ഇരുസമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കുന്നതാണെന്നും ആരോപിച്ച് അഭിഭാഷകനായ ജി.എസ് മണി നല്‍കിയ പരാതിയിലാണ് അഡീഷനല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് ഹര്‍ജീത് സിങ് ജസ്പാലിന്റെ നിര്‍ദേശം. മറ്റെന്നാള്‍ കേസ് വീണ്ടും പരിഗണിക്കും. ഡല്‍ഹി തിലഗ് മാര്‍ഗ് പൊലീസ് സ്റ്റേഷനിലാണ് ആദ്യം പരാതി നല്‍കിയിരുന്നത്. കീഴ്‍വായ്പ്പൂരില്‍ കെ.ടി ജലീലിനെതിരെ കേസുള്ളതിനാല്‍ കോടതി നിര്‍ദേശിച്ചാല്‍ എഫ്െഎആര്‍ റജിസ്റ്റര്‍ െചയ്യാമെന്നായിരുന്നു ഡല്‍ഹി പൊലീസ് കോടതിയെ അറിയിച്ചത്. വ്യത്യസ്ത ഇടങ്ങളില്‍ എഫ്െഎആര്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് തടസമില്ലെന്ന സുപ്രീംകോടതിയുടെയും വിവിധ ഹൈക്കോടതികളുടെയും മുന്‍ ഉത്തരവുകള്‍ പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.