'ആസാദ് കശ്മീര്‍' പദം ജവഹര്‍ലാല്‍ നെഹ്‌റുവും ഉപയോഗിച്ചിരുന്നു: കെ.ടി.ജലീൽ

വിവാദമായ ആസാദ് കശ്മീര്‍ പരാമര്‍ശത്തെ നിയമസഭയ്ക്കുള്ളില്‍ പ്രതിരോധിച്ച് കെ.ടി.ജലീല്‍. തന്നെ രാജ്യദ്രോഹിയായി ചിത്രീകരിക്കാനാണ് ശ്രമം. ‘ആസാദ് കശ്മീര്‍’ എന്ന പദം ജവഹര്‍ലാല്‍ നെഹ്‌റു ഉപയോഗിച്ചതാണ്. എന്ത് പറയുന്നു എന്നതല്ല, ആര് പറയുന്നു എന്നത് പ്രധാനമാകുന്ന കാലമാണിത്. രാഷ്ട്രീയമായി എത്രവിമര്‍ശിച്ചാലും രാജ്യദ്രോഹിയായി ചിത്രീകരിക്കരുതെന്ന് ജലീല്‍ പറഞ്ഞു.