കല്‍പറ്റയിൽ വൻ കോണ്‍ഗ്രസ് രോഷം; എംഎൽഎമാർ കുത്തിയിരിക്കുന്നു

ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കല്‍പറ്റ സ്റ്റേഷന് മുന്നില്‍ കോൺഗ്രസ് പ്രതിഷേധം. എംഎല്‍എമാര്‍ ഉള്‍പെടെ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. അതേസമയം, അറസ്റ്റിലായ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.  രാഹുലിന്‍റെ പി.എ.  കെ.ആര്‍. രതീഷ്കുമാര്‍ ഉള്‍പെടെയാണ് അറസ്റ്റിലായത്

എസ്.ആര്‍ രാഹുല്‍, കെ.എ മുജീബ്,വി.നൗഷാദ് എന്നിവരും അറസ്റ്റിലായിരുന്നു. എസ്.ആര്‍.രാഹുലും നൗഷാദും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫാണ്. 

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ കെ.സുധാകരന്‍ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് അറസ്റ്റ്. സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും മുഖം രക്ഷിക്കാനുള്ള വ്യഗ്രതയാണ് ഇതിനുപിന്നിലെന്നും കെ.സുധാകരൻ പറഞ്ഞു.