ഫാരിസ് അബൂബക്കര്‍ പിണറായിയുടെ മെന്‍റര്‍; ഇഡിയ്ക്കു തെളിവ് നല്‍കാം: പി.സി.ജോര്‍ജ്

ഫാരിസ് അബൂബക്കര്‍ പിണറായിയുടെ മെന്‍റര്‍ എന്ന് പി.സി.ജോര്‍ജ്. ഇത് താന്‍ പുറത്തുപറയാന്‍ പോകുന്നുവെന്ന തിരിച്ചറിവിലാണ് തനിക്കെതിരെ പീഡനക്കേസ് എടുത്തത്. പിണറായിയുടെ മക്കളുടെ വിവാഹത്തലേന്ന് ഫാരിസ് പിണറായിയുടെ വീട്ടിലുണ്ടായിരുന്നു. ഇഡി അന്വേഷിച്ചാല്‍ ഇതിനെല്ലാം തെളിവ് നല്‍കാമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

തന്റെ ആരോപണങ്ങള്‍ക്ക് സി.പി.എമ്മിന് മറുപടിയില്ലെന്നും പി.സി.ജോര്‍ജ് കോട്ടയത്ത് പറഞ്ഞു.