വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ അഞ്ചാം ദിവസം; ഫ്ലാറ്റിൽ തെളിവെടുപ്പ്

യുവനടിയെ ബലാൽസംഗം ചെയ്ത കേസിൽ നടൻ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ  അഞ്ചാം ദിവസവും തുടരുന്നു. ഹൈക്കോടതി നിർദേശപ്രകാരം രാവിലെ ഒൻപത് മുതൽ ആറു മണി വരെയാണ് ചോദ്യം ചെയ്യൽ. 

യുവനടിയെ പീഡിപ്പിച്ച മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ നടനെ തെളിവെടുപ്പിനെത്തിച്ചു. തിങ്കളാഴ്ച്ച ചോദ്യം ചെയ്യലിന് പിന്നാലെ നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. 

പനമ്പള്ളി നഗറിലെ ഫ്ലാറ്റിലും നഗരത്തിലെ ആഢംബര ഹോട്ടലിലും കഴിഞ്ഞ ദിവസങ്ങളിൽ തെളിവെടുപ്പ് നടത്തി. നടനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഞായറാഴ്ച വരെ ചോദ്യം ചെയ്യാനാണ് ഹൈക്കോടതി അനുമതി നൽകിയിട്ടുള്ളത്