നടി ആക്രമണകേസ്: മെമ്മറി കാര്‍ഡ് കേന്ദ്ര ഫൊറന്‍സിക് ലാബില്‍ പരിശോധിക്കാമെന്നു പ്രോസിക്യൂഷന്‍

നടി ആക്രമണകേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കേന്ദ്ര ഫൊറന്‍സിക് ലാബില്‍ പരിശോധിക്കാന്‍ സമ്മതമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. ഇക്കാര്യത്തില്‍ കോടതി പ്രോസിക്യൂഷന്‍റെ നിലപാട് തേടിയിരുന്നു. മെമ്മറി കാര്‍ഡിലെ ഫയലുകള്‍ പരിശോധിച്ചാല്‍ കാര്‍ഡിന്‍റെ ഹാഷ് വാല്യു മാറുമന്ന് സംസ്ഥാന ഫോറന്‍സിക് ലാബ് അസി.ഡയറക്ടര്‍ കോടതിയെ അറിയിച്ചു.