നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കി ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കി ഹൈക്കോടതി. ജൂലൈ 15 വരെയാണ് സമയം നീട്ടി നല്‍കിയത്. ജസ്റ്റിസ് കൗസര്‍ എടപ്പകത്തിന്റേതാണ് ഉത്തരവ്. ഇനിയുമേറെ തെളിവുകള്‍ പരിശോധിക്കാനുണ്ടെന്നും പലരേയും ചോദ്യം ചെയ്യാനുണ്ടെന്നുമായിരുന്നു കോടതിയില്‍ പ്രോസിക്യൂഷന്റെ ആവശ്യം.

ഹര്‍ജിയില്‍ അതിജീവിതയും കക്ഷിചേര്‍ന്നിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള പ്രോസിക്യൂഷന്റെ നീക്കമാണ് ഹര്‍ജിക്ക് പിന്നിലെന്നും അന്വേഷണത്തിന് സമയം നീട്ടി നല്‍കരുതെന്നുമായിരുന്നു  ദിലീപിന്റെ വാദം.