പ്ലസ് ടു വിജയശതമാനം 83.87%; വിജയ ശതമാനത്തില്‍ മുന്നില്‍ കോഴിക്കോട്

സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷയില്‍ 83.87 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു . വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍  78.26 ശതമാനം പേരും ഉന്നതപഠനത്തിന് യോഗ്യത നേടി . പ്ലസ്ടുവിലും വിഎച്ച്.എസ്.സിയും കഴിഞ്ഞ തവണത്തക്കാള്‍ വിജയ ശതമാനം കുറഞ്ഞു.  പരീക്ഷാ ഫലത്തെ അട്ടിമറിക്കുന്നതിന് ചില അധ്യാപകര്‍ ശ്രമിച്ചെന്നും ഇതെപ്പറ്റി  സമഗ്രമായ പരിശോധന തുടങ്ങിയെന്നും ശിവന്‍കുട്ടി പറഞ്ഞു. പരീക്ഷ കഴിഞ്ഞ് 20 ദിവസം കൊണ്ടാണ് ഫലം പ്രഖ്യാപിച്ചത്  . പ്ലസ് ടു  പരീക്ഷ എഴുതിയ 3,61,091 പേരില്‍ 3,02,865 പേര്‍ വിജയിച്ചു.   കഴിഞ്ഞവര്‍ഷം  വിജയശതമാനം 87.94 ആയിരുന്നെങ്കില്‍ ഇത്തവണം 83.87 ആയി കുറഞ്ഞു . ഏറ്റവുമധികം വിജയശതമാനം കോഴിക്കോടും കുറവ് വയനാട്ടിലുമാണ്.സര്‍ക്കാര്‍ സ്കൂളുകള്‍ 81.72 ശതമാനം വിജയം നേടി എഡിഡഡ് സ്കൂളുകള്‍ 86.02 ശതമാനം വിജയം നേടി . നൂറു ശതമാനം നേടിയ സ്കൂളുകളുടെ എണ്ണം 136 ല്‍ നിന്നും ഇത്തവണ 78 ആയി കുറഞ്ഞു.  കൂടുതല്‍ വിദ്യാര്‍ഥികള്‍ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ് . 28 450 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.  കെമിസ്ട്രി പരീക്ഷയുടെ മൂല്യനിര്‍ണയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ അധ്യാപകരെ മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. മൂല്യനിര്‍ണയം ആരംഭിച്ചശേഷം മിന്നല്‍ പണിമുടക്ക് അനുവദിക്കില്ലെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി വി ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി

വി.എച്ച്.എസിയില്‍ ഏറ്റവുമധികം കൊല്ലം ജില്ലയിലാണ് ഏറ്റവുമധികം വിജയശതമാനം 87.77 ശതമാനം. ഏറ്റവും കുറവ് വിജയശതമാനം കാസര്‍കോട് ആണ്. 64.77 ശതമാനം.  178 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കു എ പ്ലസ് നേടി.10  സര്‍ക്കാര്‍ സ്്കൂളുകളും 5 എയ്ഡഡ് സ്കൂളുകളും 100 ശതമാനം വിജയം നേടി. എന്നാല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 50 ശതമാനത്തില്‍ താഴെ വിജയം നേടിയ 28 സ്കൂളുകളുമുണ്ട്.  പ്ലസ് ടൂവില്‍ ജൂലൈ 25 മുതല്‍ സേ പരീക്ഷ നടത്തും ഇതിനായി  ജൂണ്‍ 25ന് അകം അപേക്ഷിക്കാം. വി.എച്.എസ്.സിയെ സേ പരീക്ഷ തീയതി പിന്നീട് പ്രഖ്യാപിക്കും.  ഫലം അറിയാന്‍ സന്ദര്‍ശിക്കുക:  www.kerala.gov.in , www.dhsekerala.gov.in , www.result.nic.in  www.keralaresults.nic.in ,www.results.kite.kerala.gov.in ,www.prd.kerala.gov.in