കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ ആക്രമണം തുടരുന്നു; വ്യാപകനാശ നഷ്ടം

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ക്കു നേരെയുള്ള ആക്രമണം തുടരുന്നു. കോഴിക്കോട് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഒാഫീസിന് നേരെ ബോംബേറുണ്ടായി. ഒാഫീസിലെ ജനലുകളും വാതിലുകളും പൂര്‍ണമായും തകര്‍ന്നു. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണം. വടകര വള്ള്യാട് പ്രിയദര്‍ശിനി ബസ് സ്റ്റോപ്പും കോണ്‍ഗ്രസ് കൊടിമരവും നശിപ്പിച്ചു. ഏറാമല കുന്നുമക്കര കോണ്‍ഗ്രസ് ഓഫിസ് കത്തിച്ചു, പുലര്‍ച്ചെ ആറിനായിരുന്നു ആക്രമണം. അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസിനുനേരെയും  ആക്രമണമുണ്ടായി. തിരുവനന്തപുരം കുറന്‍കോണം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസും ആക്രമിച്ചു.