കേരളത്തിൽ യു ഡി എഫ് തരംഗം; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ജയം അനിവാര്യം: ലീഗ്

poll-Kunjalikutty
SHARE

ലോക്സഭയിലേക്ക് 20 സീറ്റിലും യുഡിഎഫ് ജയിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. രാജ്യം കടുത്ത വിഭാഗീയതയിലേക്ക് പോകാതിരിക്കാൻ കോൺഗ്രസ് സർക്കാർ ഭരണത്തിൽ വരണം . രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമെന്നും അദ്ദേഹം പറഞ്ഞു.  കേരളത്തിൽ യു ഡി എഫ് തരംഗമെന്നും കൂടുതല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജയിക്കേണ്ടത് അനിവാര്യമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി. 

പൊന്നാനിയിൽ യുഡിഎഫിന് പൊന്നിൻ തിളക്കമുള്ള വിജയം ഉണ്ടാകുമെന്നു അബ്ദുസ്സമദ് സമദാനി പ്രതികരിച്ചു. രാവിലെ തന്നെ കാണുന്ന തിരക്ക് ജനങ്ങളുടെ രാഷ്ട്രീയ ബോധമാണ് വ്യക്തമാക്കുന്നത്. രാജ്യത്ത് ഒരു മതേതര സർക്കാർ ഉണ്ടാകുമെന്നും സമദാനി കൂട്ടിച്ചേര്‍ത്തു.

sayyid-Sadiq Ali Shihab Thangal says UDF will win all 20 Lok Sabha seats

MORE IN BREAKING NEWS
SHOW MORE