വിമാനത്തിൽ പീഡനം; 4 എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കെതിരെ നടപടി

ഫയൽ ചിത്രം

മസ്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിൽ വെച്ച് ക്യാബിൻ ക്രൂ പതിനഞ്ചു വയസ്സുകാരനെ  പീഡിപ്പിക്കാൻ ശ്രമിച്ചെന്ന  പരാതിയിൽ നടപടിയുമായി എയർ ഇന്ത്യ. വിമാനത്തിൽ  ഉണ്ടായിരുന്ന നാല് ക്യാബിൻ ക്രൂ ജീവനക്കാരെയും അന്വേഷണ വിധേയായി ഫ്ലയിങ് ചുമതലയിൽ നിന്ന് മാറ്റി. കുറ്റക്കാർക്കെതിരെ മാതൃകാ പരമായ നടപടിയെടുക്കും. അന്വേഷണത്തോട് പൂർണ്ണമായി  സഹകരിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.