ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പര: ഋഷഭ് പന്ത് ഇന്ത്യയെ നയിക്കും

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാളെ ആരംഭിക്കുന്ന ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഋഷഭ് പന്ത് നയിക്കും. ക്യാപ്റ്റനായിരുന്ന കെ എല്‍ രാഹുലിന് പരുക്കേറ്റതോടെയാണ് തീരുമാനം. പരിശീലനത്തിനിടെയാണ് രാഹുലിന് പരുക്കേറ്റത്. ഓപ്പണറായി രാഹുലിന് പകരം ചെന്നൈ താരം ഋതുരാജ് ഗെയ്ക്വാദ് ഇറങ്ങും. അഞ്ച് ട്വന്റി20 മല്‍സരങ്ങളാണ് പരമ്പരയിലുള്ളത്്.