ക്യാപ്റ്റന്‍ നിലംപരിശായി; കണ്ടത് കോണ്‍ഗ്രസിന്‍റെ പുതിയ മുഖം: സുധാകരൻ

ക്യാപ്റ്റൻ നിലംപരിശായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഈ തിരഞ്ഞെടുപ്പ് ഇടതുപക്ഷ സർക്കാരിന്റെ നിലനിൽപ്പിന്റെ ചോദ്യ ചിഹ്നമാണ്. ജനഹിതം മാനിച്ച് മുഖ്യമന്ത്രി രാജി വെയ്ക്കണം. പ്രതിപക്ഷ പ്രവർത്തനത്തിന്‍റെ വിജയമാണ്. അന്തസും ആത്മാഭിമാനവും ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജി വെയ്ക്കണം. കള്ളവോട്ട് ചെയ്തില്ലായിരുന്നുവെങ്കില്‍ ലീഡ് ഇതിലും കൂടിയേനെ. തിര‍ഞ്ഞെടുപ്പില്‍ കണ്ടത് കോണ്‍ഗ്രസിന്റെ പുതിയ മുഖമാണ്. തിരഞ്ഞെടുപ്പ് സര്‍ക്കാരിന്‍റെ വിലയിരുത്തലെന്ന് കോടിയേരി തന്നെ സമ്മതിച്ചതാണെന്നും സുധാകരൻ പറഞ്ഞു.

ഷോക് ട്രീറ്റ്മെന്റ് പ്രയോഗം ഓര്‍മിപ്പിച്ച് എ.കെ.ആന്റണി. മുഖ്യമന്ത്രി പശ്ചാത്തപിക്കണം. അഹങ്കാരവും പിടിവാശിയും ജനം അംഗീകരിക്കില്ലെന്ന് തെളിഞ്ഞുവെന്നും ആന്റണി പറഞ്ഞു. പ്രതിപക്ഷത്തിന്റെ വിജയമെന്ന് ചെന്നിത്തല പറഞ്ഞു. സതീശനും സുധാകരനും പിന്നില്‍ എല്ലാവരും അണിനിരന്നു. മഞ്ഞക്കുറ്റിക്ക് ജനം നല്‍കിയ മറുപടിയെന്ന് തിരുവഞ്ചൂര്‍.   

വി.ഡി.സതീശന്‍ ക്യാപ്റ്റനായെന്ന് സാമൂഹികമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍. ഉമ തോമസ് ജോറാണേ എന്ന മുദ്രാവാക്യം വിളിച്ച് ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും രംഗത്തെത്തി.