പ്രതിപക്ഷത്തിന് വിഭ്രാന്തി; മന്ത്രിമാര്‍ക്കും സഭയില്‍ പ്രതിഷേധിക്കാമെന്ന് റിയാസ്

പ്രതിപക്ഷനേതാക്കള്‍ ‌കിങ് ലിയര്‍മാരെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഇനി അധികാരം കിട്ടില്ലെന്ന വിഭ്രാന്തിയാണ് പ്രതിപക്ഷത്തിന്. സഭാംഗങ്ങളായതുകൊണ്ടാണ് മന്ത്രിമാര്‍ പ്രതിപക്ഷത്തിനെതിരെ പ്രതിഷേധിച്ചത്. മാന്യത അങ്ങോട്ടുമാത്രമല്ല, ഇങ്ങോട്ടും വേണമെന്ന് മന്ത്രി പറഞ്ഞു. മാധ്യമവിലക്ക് സ്പീക്കര്‍ വിശദീകരിക്കുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.