യുഡിഎഫ് സഭയിൽ അഴിഞ്ഞാടുന്നു; ചട്ടങ്ങളും നടപടിക്രമങ്ങളും ലംഘിക്കുന്നു: ഇ.പി.

മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടിസിനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. യുഡിഎഫിന് എന്ത് ആക്ഷേപവും  പറയാനുള്ള വേദിയാണോ നിയമസഭ. നിയമസഭയില്‍ മറുപടി പറയാന്‍ കഴിയാത്ത ആളെപ്പറ്റി സഭയില്‍ ആക്ഷേപം ഉന്നയിക്കാന്‍ കഴിയുമോ എന്ന് ഇ.പി.ജയരാജന്‍ ചോദിച്ചു. അവകാശലംഘന നോട്ടിസ് ആര്‍ക്കാണ് കൊടുത്തു കൂടാത്തത് . ചട്ടങ്ങളും നടപടിക്രമങ്ങളും ലംഘിച്ചു കൊണ്ട് യുഡിഎഫ് നിയസഭയില്‍ അഴിഞ്ഞാടുകയാണെന്നും ഇപി മനോരമ ന്യൂസിനോട് പറഞ്ഞു.