‘ലോകായുക്തയുടെ പല്ല് പറിച്ചതുപോലെ നായ്ക്കളുടെ പല്ല് പറിക്കണം': സർക്കാരിനോട് പ്രതിപക്ഷം

തെരുവുനായ ശല്യം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. തെരുവുനായ്ക്കള്‍ കാരണം റോഡിലിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് മുസ്‍ലിം ലീഗ് അംഗം  പി.കെ.ബഷീര്‍ പറഞ്ഞു. ലോകായുക്തയുടെ പല്ല് പറിച്ചതുപോലെ നായ്ക്കളുടെ പല്ല് പറിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. പ്രശ്നം സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മറുപടി നല്‍കി. തെരുവുനായ പ്രശ്നം പരിഹരിക്കാന്‍ ആരോഗ്യ, തദ്ദേശവകുപ്പുകള്‍ കര്‍മപദ്ധതി നടപ്പാക്കുമെന്നും  മന്ത്രി പറഞ്ഞു.