അതിജീവിത നാളെ മുഖ്യമന്ത്രിയെ കാണും; കൂടിക്കാഴ്ച സെക്രട്ടേറിയറ്റില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിത നാളെ മുഖ്യമന്ത്രിയെ കാണും. രാവിലെ പത്തുമണിക്ക് സെക്രട്ടേറിയറ്റിലെ ഒാഫീസലായിരിക്കും കൂടിക്കാഴ്ച. കേസിലെ തുടര്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചതിനെതിരെ അതിജീവിത കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാരിനെ വിമര്‍ശിച്ചും രാഷ്ട്രീയ ഇടപെടലാണ് അന്വേഷണം വഴിമുട്ടിയതിന് പിന്നിലെന്ന് ആരോപിച്ചുമാണ് അവര്‍ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ അതിജീവിതക്കൊപ്പമല്ലെന്ന വിമര്‍ശനം പ്രതിപക്ഷവും സാംസ്ക്കാരിക പ്രവര്‍ത്തകരും ഉയര്‍ത്തിയിരിക്കുകയാണ്. 

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ഇക്കാര്യങ്ങള്‍ വിവാദമായി തുടരുന്നതിനിടെയാണ് അതിജീവിത മുഖ്യമന്ത്രിയെകാണുന്നത്. തുടരന്വേഷണം ഉടനവസാനിപ്പിക്കില്ലെന്ന് ഇന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചത് സര്‍ക്കാരിന്‍റെ നിലപാട് മാറ്റമായി കണക്കാക്കപ്പെടുന്നു. നിഷ്പക്ഷമായ അന്വേഷണം എന്നതാവും അതിജീവിത മുഖ്യമന്ത്രിക്ക് മുന്നില്‍ വെക്കുന്ന പ്രധാന ആവശ്യം. തിരഞ്ഞെടുപ്പ് കാലത്ത് അതിജീവിത കോടതിയെ സമീപിച്ചതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു.