ആന്ധ്രാപ്രദേശിലെ അമലാപുരത്ത് സംഘര്‍ഷം; ഗതാഗതമന്ത്രിയുടെ വീടിനു തീയിട്ടു

ആന്ധ്രാപ്രദേശിലെ കൊനസീമ ജില്ലയ്ക്ക് അംബേദ്കറിന്റെ പേര് നല്‍കിയതില്‍ നടന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആന്ധ്രപ്രദേശ് ഗതാഗതമന്ത്രി വിശ്വരൂപിന്റെ വീടിന് തീയിട്ടു.

അംബേദ്കര്‍ ജയന്തിയോട് അനുബന്ധിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ജില്ലയുടെ പേര് മാറ്റിയത്.