മമതയെ ഒതുക്കാൻ സ്റ്റാലിനെ കൂടെ കൂട്ടി സിപിഎം; പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും

മമത ബാനര്‍ജിയെ ഒതുക്കാന്‍ എം.കെ.സ്റ്റാലിനെ ഉയര്‍ത്തിക്കാട്ടി ബിജെപി വിരുദ്ധ മുഖ്യമന്ത്രിമാരുെട കൂട്ടായ്മയ്ക്കൊരുങ്ങി സിപിഎം. സ്റ്റാലിന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും. ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും എതിരെ കോണ്‍ഗ്രസിനെ കൂടി ഉള്‍പ്പെടുത്തി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്ന് പീപ്പിള്‍സ് ഡെമോക്രസി എഡിറ്റോറിയലില്‍ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് ഇതിനോട് പ്രതികരിച്ചിട്ടില്ല. കേന്ദ്ര–സംസ്ഥാന ബന്ധങ്ങള്‍ പരിശോധിക്കാന്‍ കമ്മിഷനെ നിയോഗിക്കണമെന്നും ആവശ്യപ്പെടും.