എൽ.ജെ.ഡി ആർ.ജെ.ഡിയിൽ ലയിച്ചു; കേരളഘടകം അനുകൂലിച്ചില്ല; ചർച്ച നടത്തും

ശരദ് യാദവിന്റെ നേതൃത്വത്തിലുള്ള എല്‍.ജെ.ഡി ആര്‍.ജെ.ഡിയില്‍ ലയിച്ചു. ശരദ് യാദവിന്റെ ഡല്‍ഹിയിലെ വസതിയിലാണ് ലയനസമ്മേളനം ചേര്‍ന്നത്. എം.വി ശ്രേയാംസ്കുമാറിന്റെ നേതൃത്വത്തിലുളള കേരളഘടകം ലയനത്തെ അനുകൂലിച്ചിട്ടില്ല. കേരളഘടകവുമായി ചര്‍ച്ച നടത്തുമെന്ന് ശരദ് യാദവ്. പാർട്ടിയിലെ ഐക്യം നഷ്ടമായിട്ടില്ലെന്നും കേരള ഘടകം പിരിച്ചു വിടുന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്നും മുതിർന്ന നേതാവ് ജാവേദ് റജയും പ്രതികരിച്ചു.