ആർ.ജെ.ഡിയിൽ ലയിച്ച് എൽ.ജെ.ഡി; ഇനി കൊടിമാറില്ലെന്ന് ശ്രേയാംസ്​കുമാര്‍

എൽ.ജെ.ഡി സംസ്ഥാന ഘടകം ആർ.ജെ.ഡിയിൽ ലയിച്ചു. കോഴിക്കോട്ട് നടന്ന ലയനസമ്മേളനത്തില്‍ ആർ.ജെ.ഡി ചെയര്‍പേഴ്സണ്‍ തേജസ്വി യാദവ് എം.വി.ശ്രേയാംസ്കുമാറിന് പതാക കൈമാറി. ശ്രേയാംസ്കുമാറിനെ പാർട്ടി സംസ്ഥാന പ്രസിഡന്റായി ലാലു പ്രസാദ് യാദവ് പ്രഖ്യാപിച്ചു. പാര്‍ട്ടി എൽ.ഡി.എഫിൽ ഉറച്ചുനിൽക്കുമെന്ന് ശ്രേയാംസ്കുമാര്‍ വ്യക്തമാക്കി. 

മാസങ്ങള്‍നീണ്ട ചര്‍ച്ചക്കൊടുവില്‍ ലോക് താന്ത്രിക് ജനതാദള്‍ രാഷ്ടീയ ജനതാ ദളില്‍ ലയിച്ചു. ആര്‍.ജെ.ഡി ചെയര്‍പേഴ്സണും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എം.വി.ശ്രേയാംസ്കുമാറിന് പാര്‍ട്ടി അംഗ്വതം നല്‍കി. ലയനം സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുമെന്ന് തേജസ്വി യാദവ്. 

ആര്‍ജെഡിയുടെ കേരളത്തിലെ എല്ലാ കമ്മറ്റികളും പുനഃസംഘടിപ്പിക്കുന്നതിന് ശ്രേയാംസ്കുമാറിനെ ചുമതലപ്പെടുത്തി.  ലയനത്തിന് വൈകിയത് അപശബ്ദങ്ങൾ ഒഴിവാക്കാന്നെന്നും ഇനി കൊടി മാറില്ലെന്നും ശ്രേയാംസ്കുമാർ. 2018ല്‍ ജെ.ഡി.യുവില്‍ നിന്ന് വിഘടിച്ചാണ് ശരത് യാദവിന്‍റെ നേതൃത്വത്തില്‍ എം.പി.വീരേന്ദ്രകുമാറുള്‍പ്പെടെ എല്‍ജെഡി രൂപീകരിച്ചത്. ശരദ് യാദവും പാര്‍ട്ടിയും കഴിഞ്ഞവര്‍ഷം ആര്‍.ജെ.ഡിയില്‍ ലയിച്ചു, ജെ.ഡി.എസുമായുള്ള ലയനസാധ്യതയടഞ്ഞതോടെയാണ് കേരളഘടകം ആര്‍.ജെ.ഡിയുടെ ഭാഗമായത്. ഇനി എല്‍.ഡി.എഫില്‍ കൂടുതല്‍ സ്വാധീനംനേടാമെന്ന പ്രതീക്ഷയിലാണ് ശ്രേയാംസ്കുമാറും കൂട്ടരും. 

Loktantrik Janata Dal  merges with Rashtriya Janata Dal

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ..

Enter AMP Embedded Script