മന്ത്രിയെ മാറ്റണമന്നെ കാര്യത്തിൽ ഇടതു നേതൃത്വം തീരുമാനമെടുക്കും: ഐ എൻ എൽ

മന്ത്രിയെ മാറ്റണമന്നെ കാര്യത്തിൽ ഇടതു നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐ.എൻ.എൽ അബ്ദുൾ വഹാബ് വിഭാഗം. മന്ത്രി ഇപ്പോഴും വിഭാഗീയതക്ക് നേതൃത്വം നൽകുന്നു. ചിഹ്നവും കൊടിയും നഷ്ടമാവില്ല.പി.ടി.എ. റഹീമുമായി ഇടതുപക്ഷ എംഎൽഎ എന്ന നിലയിലുള്ള സൗഹൃദം മാത്രം. ആ സഹകരണം ഇനിയും തുടരും. ഐ.എൻ .എലിൽ തർക്കം തീരും വരെ LDF യോഗത്തിൽ വിളിക്കില്ലെന്നു ഇടതു നേതാക്കൾ അറിയിച്ചിട്ടുണ്ടെന്നും അബ്ദുൾ വഹാബ് കൊച്ചിയിൽ പറഞ്ഞു.